മഹാത്മാഗാന്ധിയെ അപമാനിച്ച മോദി മാപ്പ് പറയണം: എ എ റഹീം

കൊച്ചി: മഹാത്മാഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എ എ റഹീം. ഗാന്ധി വധത്തെ തുടർന്നാണ് ആർഎസ്എസിനെ ലോകം അറിഞ്ഞതെന്നാണ് മോദി പറയേണ്ടിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയിരിക്കുന്നതെന്നും എ എ റഹീം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം. ഗാന്ധി വെറുപ്പിന്റെ പ്രവാചകൻ ആയിരുന്നില്ല .വെറുപ്പോയിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആർ എസ് എസ് വിരോധി. തുടർച്ചയായി മോദി നടത്തുന്നത് രാജ്യവിരുദ്ധ നിലപാട് എന്നും റഹിം എം പി വ്യക്തമാക്കി.ഇത് തുറന്ന് കാട്ടാൻ നിരന്തര ഇടപെടൽ ഉണ്ടാകും.ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.

ഇസ്രായേൽ ക്രൂരത തുടർക്കഥയാകുന്നുവെന്നും മാപ്പർഹിക്കാത്ത ക്രൂരതയാണ് നടക്കുന്നത് .പലസ്തീൻ ഐക്യദാർഢ്യത്തിന് മുന്നിട്ടിറങ്ങുന്നത് യുവജനങ്ങളും വിദ്യാർത്ഥികളുമാണ്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിൽ ആർ എസ് എസ് ആനന്ദിക്കുന്നു. ഇത് കൂടി തുറന്നു കാട്ടിയാകും ഡി വൈ എഫ് ഐ ക്യാമ്പയിൻ. പലസ്തീൻ ഐക്യദാർഢ്യ കമ്പയിൻ ഡി വൈ എഫ് ഐ ശക്തമാക്കും. ആർ എസ് എസ് ക്യാമ്പയിൻ ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്നതാണ് .പലസ്തീൻ ഐക്യദാർഢ്യം ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യം അനുസരിച്ച് നടത്തുമെന്നും റഹിം പറഞ്ഞു. നുണ ഫാക്ടറിയാണ് വി ഡി സതീശൻ. ഉൽപാദിപ്പിക്കുന്ന നുണ പറയാൻ ബിജെപിക്കാരെ വെക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പറയാനില്ല. പറയുന്നത് തെറ്റെന്ന് മനസിലായിട്ടും അത് തുടർന്ന് കൊണ്ടിരിക്കുന്നുവെന്നും ബിജെപി അജണ്ട കോൺഗ്രസുമായി ചേർന്ന് നടപ്പിലാക്കുന്നുവെന്നും റഹിം എം പി വ്യക്തമാക്കി.

Back to top button
error: Content is protected !!