എന്‍ഡിഎ മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വാഴക്കുളം: നരേന്ദ്രമോദിയുടെ പ്രഭാവം ഇടുക്കി ലോകസഭാ മണ്ഡലത്തിലും വോട്ടായി മാറുമെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍.ഹരി. എന്‍ഡിഎ മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പെങ്ങും ഇല്ലാതിരുന്ന രീതിയിലുള്ള വികസനമാണ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിലും തന്നിട്ടുള്ളത്. ഇന്‍ഫ്രാ സ്ട്രക്ചര്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള വികസനവും തീവ്രവാദികളെ അടിച്ചമര്‍ത്തിയതും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഇടുക്കിക്കാര്‍ സംഗീതാ വിശ്വനാഥന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബിജെപി എറണാകുളം ജില്ല വൈസ്പ്രസിഡന്റ് ഇ.റ്റി നടരാജന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ കെ. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകസഭ കണ്‍വീനര്‍ കെ.എസ് അജി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രഭീഷ് പ്രഭ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സജീവ്, പി.എ. വേലുകുട്ടന്‍, സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, ബിജെപി ഇടുക്കി ജില്ലാ ജനറല്‍സെക്രട്ടറിമാരായ രതീഷ് വരകുമല, വി.എന്‍. സുരേഷ്, സന്തോഷ് തോപ്പില്‍, ബിജെപി വാഴക്കുളം മണ്ഡലം പ്രസിഡന്റ് രേഖാ പ്രഭാത്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്അരുണ്‍ പി. മോഹന്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയദേവന്‍ മാടവന, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി, ബിഡിജെഎസ് സംസ്ഥാന സമിതി അംഗങ്ങളായ പാര്‍ത്ഥേശന്‍ ശശികുമാര്‍, മനേഷ് കുട്ടിക്കയത്ത്, ജില്ലാ ട്രഷറര്‍ അഡ്വ. ബിജിത ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാഴക്കുളം നഗരത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാര്‍ത്ഥി എത്തിയത്.

 

Back to top button
error: Content is protected !!