കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയും ചേര്‍ത്ത് ഇത്തവണ യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് എം.എം ഹസ്സന്‍

കോലഞ്ചേരി: കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയും ചേര്‍ത്ത് ഇത്തവണ യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് എം.എം ഹസ്സന്‍. കുന്നത്തുനാട് നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, അബ്ദുല്‍ മുത്തലിബ്, പിജെ ജോയ്, ഐകെ രാജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ പോള്‍സണ്‍ പീറ്റര്‍, കെ.വി.എല്‍ദൊ , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, ഡിസിസി സെക്രട്ടറിമാരായ കെബി ആന്റണി, ടിഎച്ച് അബ്ദുല്‍ ജബ്ബാര്‍, എം പി രാജന്‍, എംടി ജോയ്, സിപി ജോയ്, സുജിത്ത് പോള്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, കെ പി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷന് ശേഷം കോലഞ്ചേരി നഗരത്തില്‍ സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ റോഡ് ഷോയും ഉണ്ടായിരുന്നു.

Back to top button
error: Content is protected !!