അറഫ കോളേജില്‍ മെറിറ്റ് ഡേ

പേഴയ്ക്കാപ്പിള്ളി : അറഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് 2023 അക്കാദമിക് വര്‍ഷത്തില്‍ ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ല കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയില്‍ ബി എ ഇക്കണോമിക്‌സില്‍ 10-ാം റാങ്ക് നേടിയ സ്‌നേഹ മേരി സുനില്‍, ബിസിഎയില്‍ 13-ാമത് റാങ്ക് നേടിയ ആദില്‍ മുഹമ്മദ് അബ്ബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അറഫ ട്രസ്റ്റ് ചെയര്‍മാന്‍ അസീസ് പാണ്ടിയാര്‍പിള്ളി ചടങ്ങില്‍ ആധ്യക്ഷത വഹിച്ചു. അറഫ കോളേജ് മാനേജര്‍ അജ്മല്‍ ചക്കുങ്ങല്‍, കോളേജ് പ്രിന്‍സിപ്പല്‍ ഷാജഹാന്‍ എം എസ്, അറഫ ട്രസ്റ്റ് സെക്രട്ടറി മൂസ മൂലയില്‍, ട്രഷറര്‍ അലി പുതിയേടം എന്നിവര്‍ പ്രസംഗിച്ചു. അറഫ ട്രസ്റ്റ് മെമ്പറുമാരായ നസീര്‍ അലിയാര്‍, അലിയാര്‍ തെനലില്‍, അബുലൈസ് തെക്കേക്കര, റസല്‍ യുസഫ്, നിസാര്‍, അജ്മല്‍, നൗഷാദ്, ഫൈസല്‍ പിഎംടി ,ജബ്ബാര്‍, നാസര്‍ , തുടങ്ങിയവര്‍പങ്കെടുത്തു

 

Back to top button
error: Content is protected !!