ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയില്‍ മേക്കടമ്പും:കേന്ദ്ര സായുധ സേനയെയും വിന്യസിച്ചു

മൂവാറ്റുപുഴ: അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായ മൂന്ന് ബുത്തികളാണ് ജില്ലയില്‍ പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്. എറണാകുളം റൂറല്‍ പോലീസിന്റെ പരിധിയില്‍ വരുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കാവുങ്ങപ്പറമ്പിലെ 76,77 നമ്പര്‍ ബൂത്തുകളും, മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലുള്ള മേക്കടമ്പ് 34-ാം നമ്പര്‍ ബൂത്തുമാണ് പോലീസിന്റെ കണ്ടെത്തലില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായ ബൂത്തുകള്‍. ചാലക്കുടി ലോക്സഭാ മണ്ഡല പരിധിയിലുള്ള കുന്നത്തുനാടിലെ രണ്ട് ബൂത്തുകളിലും സിപിഎം ട്വന്റി-20 പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പ്രശ്നബാധിത പട്ടികയില്‍ ബൂത്ത് ഉള്‍പ്പെടാന്‍ ഇടയായത്. ഇടുക്കി ലോക്സഭാ മണ്ഡല പരിധിയിലുള്ള മൂവാറ്റുപുഴയിലെ ബൂത്തിനെ പ്രശ്നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മേഖലയിലുണ്ടായ ഇടതു-വലത് സംഘര്‍ഷമാണ്. മൂന്ന് ബൂത്തുകളിലും സംസ്ഥാന പോലീസ് സേനയ്ക്ക് പുറമേ കേന്ദ്ര സായുധ സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!