വടക്കന്‍മാറാടി തിരുമഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഔഷധ കഞ്ഞിവിതരണം നടത്തി

മൂവാറ്റുപുഴ: വടക്കന്‍മാറാടി തിരുമഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടകമാസാചരണത്തിന്റെ ഭാഗമായി ഔഷധ കഞ്ഞിവിതരണം നടത്തി. നിരവധിഭക്തരാണ് ഔഷധ കഞ്ഞിസേവയ്ക്കായി എത്തിയത്. രാവിലെ ആരംഭിച്ച ഔഷധ കഞ്ഞിവിതരണം ഉച്ചവരെ തുടര്‍ന്നു. തിരുവോണദിനമായ ഓഗസ്റ്റ് 29ന് ക്ഷേത്രത്തില്‍ മഹാബാലയൂട്ട് ഉണ്ടായിരിക്കുമെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!