ആദിവാസി വിഭാഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം: ഐഎംഎയുടെ നേതൃത്വത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്തപ്ര ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച ക്യാമ്പ് ഐഎംഎ ട്രൈബല്‍ വെല്‍ഫെയര്‍ കമ്മിറ്റി മിഡ്‌സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുരുകേഷ് വി. ഉദ്ഘാടനം ചെയ്തു. കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍, മെന്റര്‍ കെയര്‍, (മെന്റര്‍ അക്കാഡമി) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂണിറ്റ്, കോതമംഗലം നിയോജക മണ്ഡലം വനിതാവിംഗ് എന്നീ സംഘടനകളുടെ സഹകരണത്തോടെ നാഷണല്‍ ഐഎംഎയുടെ ‘ആവോ ഗാവോന്‍ ചലേ’, ഐഎംഎ കേരളയുടെ ‘സ്‌നേഹഹസ്തം’, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ‘ഉണ്ണിക്കൊരു മുത്തം’, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ ‘ഐ.എ.പി.കി ബാത് കമ്മ്യൂണിറ്റി കേ സാഥ്’എന്നീ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് സംഘിടിപ്പിച്ചത്. ആലുവ രാജഗിരി ആശുപത്രി, ഇടപ്പള്ളി ഫൌണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, കോതമംഗലം മാര്‍ ബേസില്‍ ഡെന്റല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും, ഹൃദ്രോഗവിഭാഗം, ജനറല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, സ്ത്രീരോഗവിഭാഗം, ശിശുരോഗവിഭാഗം, അസ്ഥിരോഗവിഭാഗം, നേത്രരോഗവിഭാഗം, ദന്തരോഗവിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിരുന്നു.

ഐഎംഎ കോതമംഗലം പ്രസിഡന്റ് ഡോ. ലിസ തോമസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യല്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ സിബി, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍ സെക്രട്ടറി ബെന്നി സി. ജെ, വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടമ്പുഴ യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എം.എം, വ്യാപാരി വ്യവസായി ഏകോപന സമിതി, കോതമംഗലം നിയോജക മണ്ഡലം വനിതാ വിംഗ് പ്രസിഡന്റും മെന്റര്‍ കെയര്‍ ഡയറക്ടറുമായ ആശ ലില്ലി തോമസ്, രാജഗിരി ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോ. ജെ.ആന്റണി, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജീവ് പി, ഊരു മൂപ്പന്‍ കുട്ടന്‍ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ മരന്ന് വിതരണവും, പി.എഫ്.ടി, ഇ.സി.ജി. തുടങ്ങിയവയുടെ സൗജന്യപരിശോധനകളും ഒരുക്കിയിരുന്നു. ലോക ക്ഷയരോഗദിനവുമായി ബന്ധപ്പെടുത്തി നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും, കേരള ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി, ക്യാമ്പില്‍ ‘നാറ്റ്’ടെസ്റ്റ് സാമ്പിള്‍ ശേഖരണവും നടത്തി. കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജിലെ എംഎംഎം ഐആര്‍സിഎ പ്രോജക്ട് ഡയറക്ടറുംചീഫ് ട്രെയിനറുമായ ഫ്രാന്‍സിസ് മൂത്തേടന്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു. വനം വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!