മൂവാറ്റുപുഴ മണ്ഡലത്തോട് സിപിഐഎം വൈരാഗ്യം കാട്ടുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങളില്‍ അവരെക്കൊണ്ട് തന്നെ മറുപടി പറയിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകും. തന്റെ പോരാട്ടം തുടരുമെന്നും പിന്നോട്ടുപോവില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എം ബി രാജേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും രാജേഷിന്റെ ആഗ്രഹം താനൊരിക്കലും ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും പുറകോട്ട് പോകരുത് എന്നതാണെന്നും, രാജേഷ് മനസ്സിലാക്കേണ്ടത് അടിക്കാനുള്ള വടി വെട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും, ബാക്കി കാര്യങ്ങളില്‍ തുടര്‍ നടപടികളില്‍ ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തോട് സിപിഐഎം വൈരാഗ്യം കാട്ടുകയാണെന്നും എംഎല്‍എ ആരോപിച്ചു. തലയുയര്‍ത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള പോരാട്ടം മൂവാറ്റുപുഴ ഏറ്റെടുക്കണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മറുപടി.