പറഞ്ഞത് ബോധ്യമുള്ള കാര്യങ്ങൾ; ഇഡി റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ: മാത്യു കുഴൽനാടൻ

മൂവാറ്റുപുഴ: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ സഭയില്‍ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണഅട്. അത് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സഭയില്‍ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണെന്നും പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
”വസ്തുതാപരമായി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെ സഭയില്‍ പരാമര്‍ശിക്കാനിടവന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാന്‍ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് താന്‍ റഫര്‍ ചെയ്തതത്. ഇപ്പോള്‍ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. സഭയില്‍ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്”. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ചു.
ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. ശിവശങ്കറിനെതിരായ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ട് എന്ന ഭാഗവും, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്നും നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നതും രേഖയില്‍ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം.