നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മാത്യു കുഴൽനാടൻ എം.എൽ.എ-യെ ഒറ്റ തിരിഞ്ഞാക്രമിക്കാൻ അനുവദിക്കില്ല: ഡീൻ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നിയമസഭയിൽ ആക്ഷേപമുന്നയിച്ചതിൻറെ പേരിൽ മാത്യു കുഴൽ നാടൻ എം.എൽ.എ-യ്ക്കെതിരെ സി.പി.എം. നടത്തുന്നത് വെറും നാലാം കിട രാഷ്ട്രീയപ്രേരിത നടപടികൾ മാത്രമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ മാത്യുവിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയണം. പുകമറ സൃഷ്ടിച്ച് തങ്ങൾക്ക് നേരെ വരുന്ന ആക്ഷേപങ്ങളിൽ നിന്നും രക്ഷപെടാമെന്നാണ് സി.പി.എം കരുതുന്നത്. യഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കുകയും, തെറ്റുകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നത് ഒരു യഥാർത്ഥ ജനപ്രതിനിധിയുടെ കർത്തവ്യമാണ്. അഴിമതിക്കെതിരെ പ്രതികരിക്കുന്ന മാത്യു കുഴൽ നാടനോടൊപ്പം കക്ഷി രാഷ്ട്രീയത്തിനധീതമായി ജനങ്ങൾ അണിനിരക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.