മാര്‍ത്തോമ്മന്‍ പൈതൃക സന്ദേശ യാത്രക്ക് പൈങ്ങോട്ടൂരില്‍ ഇന്ന് സ്വീകരണം നല്‍കും

പൈങ്ങോട്ടൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ത്തോമ്മന്‍ പൈതൃക സന്ദേശ യാത്രക്ക് ഇന്ന് പൈങ്ങോട്ടൂര്‍ ഹൈറേഞ്ച് ജംഗ്ഷനില്‍ സ്വീകരണം നല്‍കും. മാര്‍ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ സ്മരണയുടെ 1950-ാം വാര്‍ഷികം, മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മലങ്കര സഭാ ഭരണഘടനാ ശില്പിയുമായ പരിശുദ്ധ വട്ടാശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്ന്യാസിയോസ് തിരുമേനിയുടെ തൊണ്ണൂറാം ചരമവാര്‍ഷികം, 1934 സഭ ഭരണഘടനയുടെ നവതി എന്നിവ വിളംബരം ചെയ്ത് നടത്തുന്ന സന്ദേശ യാത്രക്കാണ് ഇന്ന് 4 ന് പൈങ്ങോട്ടൂര്‍ ഹൈറേഞ്ച് ജംഗ്ഷനില്‍ സ്വീകരണം നല്‍കുന്നത്. ഞാറാക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടേയും, ഇടുക്കി ഭദ്രാസനത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ സഖറിയ മാര്‍ സേവേറിയോസ് മെത്രാപോലീത്ത, ഫാ. വിജു ഏലിയാസ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം വര്‍ഗീസ് മാടപ്പറമ്പില്‍, പോള്‍ സി വര്‍ഗീസ്, സിനോജ് കല്ലിടുമ്പില്‍, ബാബു പരപ്പനാട്ട്, റോബിന്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

 

Back to top button
error: Content is protected !!