അപകടം
മാറാടിയിൽ കാർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു.

മുവാറ്റുപുഴ : കാര്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 10.30 ന് മാറാടി വജ്ര കണ്‍വെന്‍ഷണല്‍ സെന്‍ററിന് മുന്നിലായിരുന്നു അപകടം. കായനാട് എടുക്കുടിയില്‍ രാഹുല്‍ രമണന്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിപെട്ടത്. മുവാറ്റുപുഴയില്‍ നിന്നും കായനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ടു വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം. കാറില്‍ രാഹുല്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാഹുല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.