14 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി: അടിമാലിയില്‍ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോര്‍ജാണ് അറസ്റ്റിലായത്. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കേസില്‍ രണ്ടു പ്രതികളെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൂന്ന് പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Back to top button
error: Content is protected !!