നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു വധു കോതമംഗലം സ്വദേശിനി

മുവാറ്റുപുഴ :നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനാകുന്നു. വിവാഹ നിശ്ചയം ഞായറാഴ്ച കോതമംഗലത്ത് നടന്നു . കോതമംഗലം നെല്ലിക്കുഴി സ്വദേശിനി ഐശ്വര്യയാണ് വധു.നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ വിനയന്റെ മകളാണ് ഐശ്വര്യ. സിപിഐയുടെ മുൻ കോതമംഗലം താലൂക്ക് സെക്രട്ടറിയായിരുന്നു എ ആർ വിനയൻ.വിവാഹം അടുത്ത വർഷം ഫെബ്രുവരി രണ്ടാം തീയതി കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.ഞായറാഴ്ച നടന്ന വിവാഹ നിശ്ചയത്തിൽ എം എൽ എമാരായ ആന്റണി ജോൺ,എൽദോ എബ്രഹാം,സി പി ഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ഇകെ ശിവൻ വിഷ്ണുവിന്റെ അടുത്ത സുഹൃത്തും മലയാള സിനിമാ നായകനുമായ ബിപിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
2003ൽ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമ രംഗത്തേക്ക് വന്നത്. വിഷ്ണു 2015-ൽ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ പ്രശസ്തനായി മാറി. ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും തിരക്കഥ രചിച്ചു. ഷാഫി മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോൾ.