Uncategorizedചരമം
കുഴഞ്ഞ് വീണ് മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം നടത്തി.

muvattupuzhanews.in
മൂവാറ്റുപുഴ:എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിനോദയാത്രക്കിടെ വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ച വിദ്യാർഥിനിയുടെ കബറടക്കം നടത്തി. മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ ഈസ്റ്റ് വാഴപ്പള്ളിയിലെ നിരപ്പ് കണ്ണാടി സിറ്റിയിലുള്ള വീട്ടിലെത്തിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാർഥികളും,മുൻപ് ഡിഗ്രി പഠിച്ച നിർമല കോളേജിൽ നിന്നുള്ള വിദ്യാർഥികളും, അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വിനോദയാത്രയിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും,അദ്ധ്യാപകരും സാക്ഷിയായി. നിരപ്പ് കളരിക്കൽ അബ്ദുൽ സലാമിന്റെയും റഷീദയുടെ മകളും,മഹാരാജാസ് കോളേജിലെ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർഥിയുമായ റൈസാമോൾ വെള്ളിയാഴ്ച വൈകിട്ട് കാരാപ്പുഴ അണക്കെട്ട് സന്ദർശിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.