മധ്യകേരള ഹജ്ജ് പഠന – പരിശീലന ക്യാമ്പിന് പ്രൗഢമായ സമാപനം

മൂവാറ്റുപുഴ: പ്രമുഖ പ്രഭാഷകനും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ നയിച്ച മൂവാറ്റുപുഴ ഹജ്ജ് പഠന – പരിശീലന ക്യാമ്പിന് സമാപനം കുറിച്ചു. ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ നേത്രത്വത്തില്‍ നടന്ന ക്യാമ്പില്‍ എറണാകുളം, ഇടുക്കി , തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം ഹാജിമാരാണ് പങ്കെടുത്തത്. മൂവാറ്റുപുഴ പള്ളിച്ചിറങ്ങര കെന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഹജ്ജ് പഠന ക്ലാസ് സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ദൈവത്തോട് അടുക്കാന്‍ ശ്രമിക്കണമെന്നും നന്മയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും സഹജീവി സ്‌നേഹം കൂടുതല്‍ പ്രകടമാക്കാനും ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് കെ യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി പായിപ്ര ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സിയാദ് ചെമ്പറക്കി സ്വാഗതവും വൈസ് ചെയര്‍മാന്‍ ഷക്കീര്‍ കോട്ടക്കുടി നന്ദിയും പറഞ്ഞു.പള്ളിച്ചിറങ്ങര ജമാ അത്ത് ഇമാം റഹ്‌മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററിന്റെ നേത്രത്വത്തില്‍ ആരംഭിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. സബൈന്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സബൈന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണം നിര്‍വഹിച്ചു. ഹജ്ജ് സാങ്കേതിക പഠന ക്ലാസിന് ജില്ലാ ട്രെയിനര്‍ അഷ്‌കര്‍ കണ്ടന്തറ നേതൃത്വം നല്‍കി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സൈഫുദ്ദീന്‍ ഫൈസി തങ്ങള്‍ ബുഖാരി പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മണക്കണ്ടം, ട്രഷറര്‍ മുഹമ്മദ് റാഫി ഐരാറ്റില്‍, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം അബ്ദുല്‍ മജീദ്, പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം അബദുള്‍ ബാരി ഫൈസി, എസ്‌കെഎംഎം ജില്ലാ പ്രസിഡന്റ് ടി.എ ബഷീര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, മുഹമ്മദ് ഷാഫി ഫൈസി ഓടക്കാലി, കെ.കെ ഇബ്രാഹിം ഹാജി പേഴയ്ക്കാപ്പിള്ളി, എം.എം അലിയാര്‍ മാസ്റ്റര്‍, ജാബിര്‍ വെള്ളേക്കാട്ട് കെ.ഇ മുഹമ്മദ്മുസ്ലിയാര്‍, നൗഷാദ് ഫൈസി പട്ടിമറ്റം, പായിപ്ര പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഫി, പായിപ്ര പഞ്ചായത്ത് അംഗങ്ങളായ നൗഷാദ്, വി ഇ നാസര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!