മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സും പൗരവകാശ സമ്മേളനവും 30ന് മൂവാറ്റുപുഴയില്‍

മൗലാന പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും……
മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ ലോകത്തെ ഉന്നത വ്യക്തിത്വം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളെ അനുസ്മരിച്ച് കൊണ്ടുള്ള മദദേ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് 2019 നും, കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള പൗരാവകാശ സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 30ന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ വണ്‍വേ ജഗ്ഷനില്‍ താജുല്‍ ഉലമ നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4.30ന് സയ്യിദ് സീതികോയ തങ്ങള്‍ അല്‍ മുഖൈബിലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 6.30 ന് പൊതുസമ്മേളനം നടക്കും. സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ പി.എം.ഷാജഹാന്‍ സഖാഫി സ്വാഗതം പറയും, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ഇസ്മയില്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും. മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നിര്‍മിച്ച് നല്‍കുന്ന സാന്ത്വന ഭവനത്തിന്റെ താക്കോല്‍ ദാനം സയ്യിദ് ശഹീര്‍ സഖാഫി അല്‍ ഐദ്രൂസിയും, നിര്‍ദ്ധന രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എയും നിര്‍വ്വഹിക്കും. റേഷന്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മുന്‍എം.എല്‍.എ ജോസഫ് വാഴക്കനും, ചികിത്സാ സഹായ വിതരോണോദ്ഘാടനം മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കലും, പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മാത്യു കുഴലനാടനും നിര്‍വ്വഹിക്കും. മൗലാന പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, കെ.ബി.ബിനീഷ് കുമാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് സയ്യിദ് ഷിഹാബുദ്ദീന്‍ അല്‍മുഖൈബിലി തങ്ങള്‍, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, പി.കെ.ബാവ ദാരിമി, റ്റി.പി.അലി അസ്ഹരി ഓടക്കാലി, വി.എച്ച്.മഹമ്മദ് മൗലവി, എം.എം.മക്കാര്‍ ഹാജി, ഇ.എം.മജീദ് മുസ്ലിയാര്‍ വടാട്ടുപാറ, ജഅ്ഫര്‍ സാദിഖ് ചെറുവട്ടൂര്‍, കെ.എം.പരീത്, കെ.എം.മൂസ, പി.എം.അമീറലി, അസീസ് പാണ്ട്യാരപ്പിള്ളി, എം.എം.അലിയാര്‍ മാസ്റ്റര്‍, നാസര്‍ കളരിക്കല്‍, അഷറഫ് ഐരാറ്റില്‍, ഹമീദ് ഹാജി പായിപ്ര, കെ.എം.കബീര്‍, മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫി എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ നിയാസ് ഹാജി, പി.എം.ഷാജഹാന്‍ സഖാഫി, പി.എ.ഉബൈദുള്ള അസ്ഹരി, ഇ.കെ.അനസ് എന്നിവര്‍ സംമ്പന്ധിച്ചു