കോതമംഗലംജില്ലാ വാർത്തകൾ
എം.എ. കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. കോലഞ്ചേരി, കടയിരുപ്പ്
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ ഡയാന ആന്‍ ഐസക്, കോമേഴ്സ് വിഭാഗം മുന്‍ അദ്ധ്യാപകന്‍ പ്രൊഫ. വി. ജെ. പൗലോസ്, ഡോ. രമ്യ. സി. എം എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് ശേഷം അധ്യാപകരും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം തുറന്ന സംഭാഷണവും നടത്തുകയുണ്ടായി.