എംഎ കോളേജ് അസോസിയേഷന്‍ സപ്തതി ആഘോഷം നടത്തി

കോതമംഗലം: എം.എ. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ എത്നിക് ഷോ അത്രങ്ങി, കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പ്രൗഢ ഗംഭീര സദസിനെ ആവേശം കൊള്ളിച്ചു. ഫാഷന്റെ മായിക ലോകവും, പരമ്പരാഗത വസ്ത്രധാരണവും എല്ലാം ചേര്‍ന്നതായിരുന്നു ഫെസ്റ്റില്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം. എത്‌നിക് ഷോ കോണ്ടെസ്റ്റില്‍ കേരളത്തിനകത്തുനിന്ന്
എറണാകുളം, തിരുവനന്തപുരം,കോട്ടയം, കോഴിക്കോട്,ജില്ലകള്‍ക്കു പുറമെ ചെന്നൈയില്‍ നിന്നുവരെയുള്ള കോളേജ് ടീമുകള്‍ പങ്കെടുത്തു.
രജിസ്റ്റര്‍ ചെയ്ത 10 കോളേജ് ടീമുകളാണ് വേദിയില്‍ ഫാഷന്റെ ലോകം സൃഷ്ടിച്ചത്. കാണികള്‍ക്ക് ഏറെ ആവേശമായ എത് നിക് ഫെസ്റ്റില്‍ കോഴിക്കോട് ഹോളി ക്രോസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ഒന്നാം സ്ഥാനവും, എറണാകുളം സെന്റ് തെരെസാസ് കോളേജ് രണ്ടാമതും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, കൊല്ലം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് 75,000/, 50,000/, 25,000/ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റും കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് സമ്മാനിച്ചു. എം. എ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി അലക്‌സാണ്ടര്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തു.
മാജിക് മോഷന്‍ മീഡിയ സ്ഥാപകനും, ഫാഷന്‍ ഫോട്ടോഗ്രാഫറും, ഛായാഗ്രാഹകനുമായ റൂബിന്‍ ബിജി തോമസ്, ഫാഷന്‍ മോഡലും,2022 മിസ്സ് കേരള ഫൈനലിസ്റ്റുമായ രൂപ നാരായണന്‍, ഫാഷന്‍ ഡിസൈനറും,സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ ആല്‍ബിന്‍ ജേക്കബ് എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.

 

Back to top button
error: Content is protected !!