ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ന് അ​തി​ഥി​യാ​യി ലൂ​ണ​യും

കോലഞ്ചേരി: വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ നിന്നും വിരമിക്കുന്ന സൂപ്രണ്ടിനെ യാത്രയാക്കാന്‍ ലൂണയുമെത്തി. പഞ്ചായത്തിലെ ജൂണിയര്‍ സൂപ്രണ്ടായി വിരമിക്കുന്ന സാജു പീറ്ററിന്റെ ഫോട്ടോയെടുപ്പ് ചടങ്ങിനാണ് പഞ്ചായത്തിന്റെ സ്വന്തമെന്ന് പറയുന്ന ലൂണയും മുഖം കാണിക്കാനെത്തിയത്. കഴിഞ്ഞ കോവിഡ് കാലത്താണ് ലൂണ എന്ന നായ പഞ്ചായത്തില്‍ സ്ഥാനം പിടിക്കുന്നത്. കോവിഡ് കാലത്ത് പഞ്ചായത്തിന് സമീപമള്ള സ്‌കൂള്‍ കെട്ടിടത്തിലായിരുന്നു കോവിഡ് നിരീക്ഷണ കേന്ദ്രം. അന്ന് രാത്രി ആരേയും കയറ്റാതെ സുരക്ഷ ചുമതല വഹിച്ചിരുന്നത് ഈ നായയായിരുന്നു. പിന്നീടാണ് നായ പഞ്ചായത്ത് ഓഫീസിലേക്ക് ചേക്കേറിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നായക്ക് ലൂണ എന്ന് പേരിട്ട് വളര്‍ത്തി. പകല്‍ പഞ്ചായത്തിന്റെ പരിസരത്ത് ശാന്തമായി നിലകൊള്ളുന്ന ലൂണ രാത്രികാലങ്ങളില്‍ പഞ്ചായത്തിന്റെ സെക്യൂരിറ്റി ചുമതലയും വഹിക്കുന്നു. പ്രിയപ്പെട്ട സാറിനോടുള്ള നന്ദി രേഖപ്പെടുത്താനാണ് ഇന്നലെ നടന്ന വിരമിക്കല്‍ ഫോട്ടോയെടുപ്പ് ചടങ്ങില്‍ ലൂണയും മുഖം കാണിക്കാനോടിയെത്തിയത്.

 

Back to top button
error: Content is protected !!