അയല്‍പക്കംപെരുമ്പാവൂര്‍
അന്ധയായ ലോട്ടറി വിൽപ്പനക്കാരിയെ അസാധുവാക്കിയ നോട്ട് നൽകി കബളിപ്പിച്ചു.

Muvattupuzhanews.in
വെങ്ങോല:അസാധുവാക്കിയ നോട്ട് നൽകി അന്ധയായ ലോട്ടറി വിൽപ്പനക്കാരിയെ പറ്റിച്ചതായി പരാതി.പഴയ 500 രൂപയുടെ നോട്ട് നൽകി 200 രൂപക്ക് ടിക്കറ്റ് വാങ്ങിയ ശേഷം ബാക്കി 300രൂപയും വാങ്ങിയാണ് സംഘം സ്ഥലം വിട്ടത്.വെങ്ങോല ഓണംകുളത്ത് ലോട്ടറി വില്പനനടത്തുന്ന ലിസ്സിയാണ് ഇത്തരത്തിൽ കബളിക്കപെട്ടത്. തൊട്ടുനോക്കിയാണ് നോട്ട് ലിസ്സി തിരിച്ചറിഞ്ഞിരുന്നത്.എന്നാൽ ഈ നോട്ട് ചെറുതാക്കി പുതിയ നോട്ടിന്റെ അളവിലായിരുന്നതിനാൽ തിരിച്ചറിഞ്ഞില്ല.സംഭവം പിന്നീട് ലോട്ടറി വാങ്ങാൻ വന്ന യുവാവ് വിഡിയോയിലൂടെ പുറത്തെത്തിക്കുകയായിരുന്നു.സമീപത്തെ പുറമ്പോക്കു ഭൂമിയിലാണ് ലിസിയുടെ താമസം.ലോട്ടറി വിൽപ്പനയാണ് ഏകവരുമാനം.