ലോക്‌സഭ തെരഞ്ഞെടുപ്പ്: മുളവൂരില്‍ ലോക്കല്‍ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ച് എല്‍ഡിഎഫ്

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുളവൂരില്‍ ലോക്കല്‍ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ നിന്നാരംഭിച്ച റാലി മുളവൂര്‍ പി.ഒ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പിവി ജോയി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഒ.കെ മുഹമ്മദ്, മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഎം ഏരിയ കമ്മറ്റി അംഗം എം.ആര്‍ പ്രഭാകരന്‍, വി.എസ് മുരളി, സീന ബോസ്, യു.പി വര്‍ക്കി, എം.വി സുഭാഷ്, ഇ.എം ഷാജി ബെസ്സി എല്‍ദോ, ദീപ റോയി, പി.ജി പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!