ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ കൊടിമര ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം

മൂവാറ്റുപുഴ: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ കൊടിമര ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. അസോസിയേഷന്റെ മൂന്നാമത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ നാട്ടുവാനുള്ള കൊടിമര ജാഥയ്ക്കാണ് സ്വീകരണം നല്‍കിയത്. കീച്ചേരിപ്പടിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിന് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖലാ പ്രസിഡണ്ട് പി എ അലിസണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി പി ഇ നാസര്‍, സംസ്ഥാന പ്രസിഡണ്ട് തമ്പി നാഷണല്‍, ജാഥാ ക്യാപ്റ്റന്‍ റെജി വര്‍ഗീസ്, വൈസ് ക്യാപ്റ്റന്‍ ജോയി പരിയാടന്‍,ബിജു മാത്യു, സെക്രട്ടറി അജിത് കുമാര്‍, മേഖല ട്രഷറര്‍ ഷബീബ് കെ. കെ , വൈസ് പ്രസിഡന്റ് കെ. എം. കരീം ജാഥയില്‍പങ്കെടുത്തു.

Back to top button
error: Content is protected !!