കേരളത്തില്‍ നടപ്പിലാക്കി വരുന്ന ലൈഫ് ഭവനപദ്ധതി ഇന്ത്യയ്ക്ക് മാതൃക; മന്ത്രി എ.സി.മൊയ്തീന്‍

മൂവാറ്റുപുഴ: സംസ്ഥാനത്തെ ലൈഫ് ഭവനപദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ ലൈഫ് ഭവനപദ്ധതി ഇന്ത്യയ്ക്ക് മാതൃകയായിമാറിയിരിക്കുകയാണന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയുടെ താക്കോല്‍ദാനവും, സര്‍ട്ടിഫി്ക്കറ്റ് വിതരണവും നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവനപദ്ധതിയുടെ രണ്ടാഘട്ടത്തില്‍ സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ സ്ഥലം കണ്ടെത്തി വീടും സ്ഥലവുമില്ലാത്തവര്‍ക്ക് വീടുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളും നിര്‍മിച്ച് നല്‍കുമെന്നും, പ്രളയം തകര്‍ത്ത കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ വഴി കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും എ.സി.മൊയ്തീന്‍ പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ സ്വാഗതം പറഞ്ഞു. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, ജയകൃഷ്ണന്‍ നായര്‍, പി.വൈ.നൂറുദ്ദീന്‍, പി.പി,.നിഷ, പി.എസ്.വിജയകുമാര്‍, ഷൈലജ അശോകന്‍, സിന്ധു ഷൈജു, വിവിധ കക്ഷിനേതാക്കളായ എം.ആര്‍.പ്രഭാകരന്‍, ടി.എം.ഹാരിസ്, മുനിസിപ്പല്‍ സെക്രട്ടറി എന്‍.പി.കൃഷ്ണരാജ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നജ്‌ല ഷാജി എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ നഗരസഭയില്‍ 150 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയത്. രാവിലെ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ അണി നിരക്കുന്ന ഘോഷയാത്രയും നടന്നു.
ചിത്രം-മൂവാറ്റുപുഴ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയുടെ താക്കോല്‍ദാനവും, സര്‍ട്ടിഫി്ക്കറ്റ് വിതരണവും കുടുംബശ്രീ വാര്‍ഷീകവും മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു.