കുട്ടമ്പുഴയില്‍ എല്‍ഡിഎഫ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കോതമംഗലം: ജോയിസ് ജോര്‍ജ്ജിന്റെ വിജയത്തിനായി കുട്ടമ്പുഴയില്‍ എല്‍ഡിഎഫ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ടി.സി. ജോയി അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി കെ.എ. ജോയി, ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, എന്‍.സി.പി.(എസ്) നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയില്‍ ,ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി, എല്‍. ഡി.എഫ് നേതാക്കളായ ഡെയ്‌സി ജോയി, എ.പി. വാവച്ചന്‍, വി.വി. ജോണി, സിപിഎം ഏരിയ കമ്മറ്റിയംഗം കെ.കെ. ശിവന്‍, തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കെ.ടി. പൊന്നച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!