മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ കുംഭ ഭരണി കാര്‍ത്തിക മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും

മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി – കാര്‍ത്തിക മഹോത്സവം വ്യാഴം, വെള്ളി , ദിവസങ്ങളില്‍ നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, എതൃത്തപൂജ വിവിധ വഴിപാടുകള്‍ എന്നിവ നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുത്തുംപാട്ടും, അത്താഴപൂജ, ഭദ്രകാളി പൂജ, രാത്രി 8ന് തിരുവാതിര. വെള്ളിയാഴ്ച രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, എതൃത്തപൂജ, ശ്രീബലി എഴുന്നള്ളിപ്പ്, വിഷ്ണുപൂജ, മഹാവിഷ്ണു പൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് മന ഗിരീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഉച്ചപൂജ നടക്കും. ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, 3 ന് കാഴ്ചശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 9.30ന് കലാമണ്ഡലം അബിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് എന്നിവ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണനും സെക്രട്ടറി വി.ഡി.സിജുവും അറിയിച്ചു.

 

Back to top button
error: Content is protected !!