കാലാമ്പൂര്‍ ഭഗവതി -ശാസ്താ ക്ഷേത്രത്തില്‍ കുംഭപ്പൂയ മഹോത്സവം

മൂവാറ്റുപുഴ: കാലാമ്പൂര്‍ ഭഗവതി -ശാസ്താ ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം ഇന്ന് ആരംഭിച്ച് 15ന് സമാപിക്കും. ഒന്നാം ദിവസമായ ഇന്ന് രാവിലെ 4ന് പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് ഗണപതിഹോമം, പ്രഭാതപൂജകള്‍, 7ന് നടക്കല്‍ പറവയ്പ്, കലംകരിക്കല്‍, 10ന് പ്രഭാഷണം, 11ന് ഉച്ചപൂജ, ഉച്ചക്ക് 12ന് പ്രസാദ ഊട്ട് എന്നിവ നടത്തപ്പെട്ടു. വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7ന് തായമ്പക, 8ന് ഗാനമേള, 10.30ന് വിളക്കിനെഴിന്നള്ളിപ്പ്, 11ന് കളമെഴുത്തും പാട്ടും. രണ്ടാംദിവസമായ 14ന് പതിവ് പൂജകള്‍, രാവിലെ 9.30മുതല്‍ ഭക്തിഗാനസുധ, വൈകിട്ട് 4,30ന് കുംഭകുട ഘോഷയാത്ര, രാത്രി 9.30ന് ബാലം -ആര്‍ഷഭാരതം, 12.30ന് മുടിയേറ്റ്. മൂന്നാം ദിവസമായ 15ന് പതിവ് പൂജകള്‍ രാവിലെ 10ന് ഓട്ടംതുള്ളല്‍, ഉച്ചക്ക് 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.30ന് തിരുവാതിരകളി, 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30ന് ട്രാക് ഗാനമേള, 10ന് പാലചുവട്ടില്‍ഗുരുതി, 11.30ന് തൂക്കങ്ങള്‍.

Back to top button
error: Content is protected !!