മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ കുഭപ്പൂയ മഹോത്സവം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവം 14മുതല്‍ 21വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് വി.കെ.നാരായണന്‍, വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, സെക്രട്ടറി അഡ്വ.എ.കെ.അനില്‍കുമാര്‍ , ക്ഷേത്രകമ്മിറ്റി കണ്‍വീനര്‍ പി.വി.അശോകന്‍ എന്നിവര്‍ അറിയിച്ചു. ഒന്നാം ദിവസമായ 14ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനം, അഭിഷേകം 5.30ന് ഗണപതിഹോമം, പ്രഭാത പൂജ,8ന് പഞ്ചവിംശതി,കലശാഭിഷേകം,9ന് ഉച്ചപൂജ, 10നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 7.30ന് ഗാനസന്ധ്യ, 8ന് അത്താഴപൂജ,ശ്രീബൂതബലി, വിളക്കിനെഴുന്നള്ളിപ്പ് .രണ്ടാം ദിവസമായ 15ന് പതിവ് പൂജകള്‍, രാവിലെ 7.30ന് നവകപഞ്ചഗവ്യകലശപൂജ, 10.30ന് ഷഷ്ഠിപൂജ, ഉച്ചക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് നാടന്‍കലാസന്ധ്യ,8.30ന് അത്താഴപൂജ. മൂന്നാം ദിസമായ 16ന് പതിവ് പൂജകള്‍ രാവിലെ 8ന് പന്തീരടിപൂജ- ശ്രീഭൂതബലി,രാത്രി 7ന് സമൂഹ ഭഗവതിസേവ, 7.30ന് നൃത്തനൃത്യങ്ങള്‍, സെമി ക്ലാസിക്കല്‍ ഡാന്‍സ്,8ന് അത്താഴപൂജ.

നാലാംദിവസമായ 17ന് പതിവ് പൂജകള്‍ രാത്രി 7ന് തിരുവാതിരകളി, 8ന് വിവധ കലാപരിപാടികള്‍. അഞ്ചാം ദിവസമായ 18ന് പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 10ന് വിശേഷാല്‍ മഹാഗുരു പൂജ, വൈകിട്ട് 5ന് വലിയ കാണിക്ക, രാത്രി 7ന് പൂമൂടല്‍, രാത്രി 8.30ന് ജോബി ജംഗ്ഷന്‍ മിമിക്‌സ് പരിപാടി. ആറാം ദിവസമായ 19ന് പതിവ് പൂജകള്‍ക്ക് പുറമെ ഉച്ച്ക്ക് 12.30ന് മഹാ പ്രസാദ ഊട്ട്,വൈകിട്ട് 4ന് കാവടി ഘോഷയാത്ര , ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി ക്ഷേത്രത്തിലെത്തിചേരും. ഏഴാംദിവസമായ 20ന് പതിവ്, പൂജകള്‍ ഉച്ചക്ക് 12.30ന് മഹാ പ്രസാദ ഊട്ട്, വൈകിട്ട് 3ന് പകല്‍പൂരം ,40-ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം,നാഗസ്വരം, പഞ്ചവാദ്യം എന്നിവയോടെ നടക്കുന്ന പകല്‍പൂരം മഹോത്സവത്തിന്റെ മാറ്റ് കൂട്ടും, രാത്രി 9ന് പള്ളിവേട്ട, പള്ളിനിദ്ര.എട്ടാം ദിവസമായ 21ന് ആറാട്ട് മഹോത്സവം, പതിവ് പൂജകള്‍, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്,രാത്രി 7ന് ആറാട്ട് ബലി,തുടര്‍ന്ന് മംഗള പൂജ, രാത്രി 8.30ന് പ്രസാദ ഊട്ട്.

 

Back to top button
error: Content is protected !!