വടകര സെന്റ്. ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുഭം എട്ട് പെരുന്നാള്‍

കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുഭം എട്ട് പെരുന്നാള്‍ ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം പെരുന്നാളിന് കൊടിയേറ്റി. വൈകിട്ട് നാലിന് പള്ളിയുടെ സമീപം നവീകരിച്ച കുരിശുപള്ളിയുടെയും പുതുതായി നിര്‍മ്മിച്ച കവാടത്തിന്റെയും പാതയുടെയും കൂദാശയും നടക്കും. മൂന്ന് കവാടങ്ങള്‍ ചേര്‍ന്ന് വരുന്നതിനാല്‍ മലങ്കര സഭയിലെ പള്ളികളിലെ ഏറ്റവും വലിയ കവാടമായി ഇതു മാറിയതായി ഭാരവാഹികള്‍ പറഞ്ഞു. ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 18 ന് വൈകിട്ട് നാലിന് ഭക്തജന സംഘടനകളുടെയും മൂന്ന് സണ്‍ഡേ സ്‌കൂളുകളുടെയും, വാര്‍ഷികവും കുടുംബസംഗവും നടക്കും. ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോസ് റമ്പാന്‍ ഉദ്ഘാടനം ചെയ്യും. 19ന് ഉച്ചക്ക് രണ്ട് മുതലുള്ള ദേശം ചുറ്റി പ്രദക്ഷിണം രാത്രി 10ന് പള്ളിയില്‍ സമാപിക്കും. 20ന് വൈകിട്ട് 6.30ന് സന്ധ്യ പ്രാര്‍ത്ഥന, സന്ദേശം ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത. തുടര്‍ന്ന് വാണിഭശേരി കുരിശിലേക്ക് പ്രദക്ഷിണം. 9.30ന് ആകാശവിസ്മയം. 21ന് രാവിലെ 10ന് വിശുദ്ധ കുര്‍ബാന ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്താനാസിയോസ്, 11 ന് സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്‍ച്ചസദ്യ, രാത്രി 7.30ന് ഗാനമേള. 22ന് ഉച്ചക്ക് ഒന്നിന് പെരുന്നാളിന് കൊടിയിറക്കുമെന്ന് വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. അഗസ്റ്റില്‍ പുല്ലുകാല, ഫാ. രാജന്‍ ജോര്‍ജ്, ഫാ. അജിഷ് ബാബു, ഫാ. കുര്യാക്കോസ് തോമസ് , മനോജ് പി. ജോസഫ്, എം.സി. ജോയി മുകളത്ത്, ഷാജി ചാക്കോ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

 

Back to top button
error: Content is protected !!