കെ.എസ്.ആര്‍.ടി.സി ബസിന് നേര്‍ക്ക് കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: കിഴക്കേ കോട്ട ഭാഗത്ത് വച്ച്‌ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . മരട് ഐക്കരപ്പറമ്ബില്‍ വീട്ടില്‍ സ്വയാനന്ദന്‍ മകന്‍ സോമരാജ (25 )നെയാണ് ഹില്‍ പാലസ് പൊലീസ് പിടികൂടിയത് .

ജനുവരി രണ്ടാം തീയതി രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന മുവാറ്റുപുഴ ഡിപ്പ്പോയിലെ കെ എസ് ആർ റ്റി സി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത് . പ്രതിക്കെതിരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍,ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

Leave a Reply

Back to top button
error: Content is protected !!