വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവ് കൈവരിക്കണമെങ്കില്‍ അധ്യാപകരെ പ്രോത്സാഹിപ്പിക്കണം: ഡോ. സാബു തോമസ്

കോതമംഗലം : ഒരു വിദ്യാഭ്യാസ സ്ഥാപനം നല്ല മികവ് കൈവരിക്കണമെങ്കില്‍ അവിടുത്തെ അധ്യാപകരെ പുരസ്‌കാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കണമെന്നും,പ്രോത്സാഹനം ഒരു പ്രധാനപ്പെട്ട ഘടകമാണെന്നും എം. ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. സാബു തോമസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംസ്ഥാനത്തെ മികച്ച കോളേജ് അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ ഫാ. ഡോ.ജോസ് തെക്കന്‍ പുരസ്‌കാരം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ക്ക് ധാരാളം ധര്‍മ്മങ്ങളുണ്ടെന്നും,നല്ല അദ്ധ്യാപകര്‍ വന്നുകഴിഞ്ഞാല്‍ ആ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷത വഹിച്ചു . സി.എം. ഐ ദേവമാതാ കൗണ്‍സിലര്‍ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറെലി, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, എന്നിവര്‍പ്രസംഗിച്ചു