അയല്‍പക്കംകോതമംഗലം
കമ്യൂണിറ്റി റിലേഷന്‍ അവാര്‍ഡിന് അര്‍ഹനായ ഊന്നുകല്‍ എസ്ഐ സി.പി. ബഷീറിനെ ഇന്ത്യന്‍ റെഡ് ക്രോസ് ആദരിച്ചു.

കോതമംഗലം: എറണാകുളം റൂറല്‍ ജില്ലയില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തന മികവിനു പോലീസ് വകുപ്പ് നല്കുന്ന കമ്യൂണിറ്റി റിലേഷന്‍ അവാര്‍ഡിന് അര്‍ഹനായ ഊന്നുകല്‍ എസ്ഐ സി.പി. ബഷീറിനെ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് ചെയര്മാന് ജോര്‍ജ് എടപ്പാറ മെമന്റോ സമ്മാനിച്ചു. ജൂണിയര്‍ റെഡ് ക്രോസ് ജില്ലാ വര്‍ക്കിംഗ് ചെയര്മാന് രാജേഷ് രാജന്, താലൂക്ക് സെക്രട്ടറി ബിനോയ് മാലിപ്പാറ, ട്രഷറര്‍ പി.വി. എല്‍ദോ, പി.സി.ജോര്‍ജ്, എഎസ്ഐ മുഹമ്മദ്, പി.എ. മനാഫ്, മെറ്റില്‍ഡ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.