കോതമംഗലം എം.എ കോളേജിൽ ലോക മാത്യഭാഷാ ദിനാചരണം .

കോതമംഗലം:കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാകുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ.ബി.എസ്.ബി) പ്രചാരണത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലോക മാതൃഭാഷാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഇ ബി.എസ്.സി.ക്ലബ്ബിന്റെയും എം.പി.വർഗീസ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘പ്രഥമം’എന്ന പേരിൽ നടത്തിയ മലയാള പുസ്തകപ്രദർശനം ശ്രദ്ധയമായി. മലയാള ഭാഷയുടെയും, സാഹിത്യത്തിന്റെയും ആദ്യ ചുവടുകളെ പ്രതിനിധാനം ചെയ്യുന്ന പുസ്തകങ്ങൾ പ്രദര്ശനത്തിനുണ്ടായിരുന്നു. മലയാളം ആദ്യമായി മുദ്രണം ചെയ്യപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ് ‘ മുതൽ സമകാലിക ഫേസ്ബുക് നോവൽ ‘ഓജോ ബോർഡ്’ വരെയുള്ള പുസ്തകങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി ’60 തികഞ്ഞ മലയാളം’ എന്ന ഡോക്യുമെന്ററിയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിന് റൂസ കോർഡിനേറ്ററായ ഡോ.സ്മിത തങ്കച്ചൻ,എം. എ. കോളേജ് ലൈബ്രേറിയൻ എക്യുമെനി പോൾ, ഇ. ബി. എസ്. ബി ക്ലബ്ബ് കോർഡിനേറ്റർമാരായ ഡോ.സി ബി എം.എം., ശ്രീമതി രമ്യ കെ., ശ്രീമതി എലിസബത്ത് ജേക്കബ് ,ശ്രീമതി എലിസബത്ത് ബാബു – എന്നിവർ നേതൃത്വം നൽകി.

Leave a Reply

Back to top button
error: Content is protected !!