കോതമംഗലം ചെറിയപള്ളി വിഷയം:മുവാറ്റുപുഴയിൽ മതമൈത്രി സംരക്ഷണസമിതിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്.

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ മതമൈത്രി സംരക്ഷണസമിതിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്. കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവിശ്യപെട്ട് കോതമംഗലത്തെ പൗരാവലി രൂപം നൽകിയ മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് മൂവാറ്റുപുഴ ഡി വൈ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സമിതി ചെയർമാൻ എ ജി ജോർജ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ വ്യാജരേഖ ചമച്ച് കേസിൽ പൊലീസ് രജിസ്റ്റർ തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. വ്യാജരേഖ ഹാജരാക്കി എന്നാരോപിച്ച് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം.ഇന്ന് വൈകുന്നേരം നാലിന് നെഹ്റു പാർക്കിൽ നിന്നാരംഭിക്കുന്ന പ്രകടനം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുമുന്നിൽ സമാപിക്കും. മാർച്ച് മുൻ മുവാറ്റുപുഴ എംഎൽഎ ബാബു പോൾ ഉദ്ഘാടനം ചെയ്യും.

Leave a Reply

Back to top button
error: Content is protected !!