അയല്‍പക്കംകോതമംഗലം
കോതമംഗലം പള്ളിത്തർക്കം: കോടതി വിധി മാനിക്കണമെന്ന് ജില്ലാ കളക്ടർ

കോതമംഗലം പള്ളിത്തർക്ക വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു.കോതമംഗലം പള്ളിത്തർക്ക വിഷയത്തിൽ ബന്ധപ്പെട്ടവർ ഹൈക്കോടതി വിധി മാനിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ആവശ്യപ്പെട്ടു.ജനവികാരം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ ഡി എം കെ .ചന്ദ്രശേഖരൻ നായർ, ആലുവ എസ് പി കെ.കാർത്തിക്, മൂവാറ്റുപുഴ ആർഡിഒ ആർ.രേണു, കോതമംഗലം തഹസിൽദാർ റേച്ചൽ, പള്ളി കമ്മറ്റി ഭാരവാഹികൾ, തദ്ദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.