കോതമംഗലത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

മൂവാറ്റുപുഴ : കോതമംഗലത്ത് മദ്യപിച്ച് ബസ് ഓടിച്ച നാല് ഡ്രൈവർമാർ പിടിയിൽ. പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാരെ പിടികൂടിയത്. മദ്യപിച്ച് അമിതവേഗത്തിലും അപകടകരമായ ബസ് ഓടിക്കുന്നതായി വ്യാപക പരാതിയെതുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ പുലർച്ചെ മുൻസിപ്പൽ മെയിൻ ബസ്റ്റാൻഡിലാണ് ഡ്രൈവർമാർ പിടിയിലായത്. ബസ്സുകളും കസ്റ്റഡിയിലെടുത്തു. പരിശോധനാ വിവരമറിഞ്ഞ് നിരവധി ബസ്സുകൾ ഓട്ടം റദ്ദാക്കി സ്റ്റാൻഡിൽ എത്താതെ പോവുകയും ചെയ്തു. ഇന്നലെ പുലർച്ചെ 6 മുതൽ 8 വരെ ആയിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. നെടുങ്ങപ്ര സ്വദേശി സിജു (42), അയിരൂർ പാടം സ്വദേശി എൽദോ (37) നീണ്ടപാറ സ്വദേശി റെജി( 52), ചെറുവത്തൂർ സ്വദേശി സതീഷ് (33) എന്നിവരാണ് മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടർന്ന് പോലീസ് പിടിയിലായത്. ഇതിനെ തുടർന്ന് ഇവരുടെ ലൈസൻസും ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കാൻ ജോയിൻ ആർടിഒ ഓഫീസിൽ പോലീസ് അപേക്ഷ നൽകും. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ തന്നെ ഡ്രൈവർമാർ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കേസെടുത്തത്. എസ് ഐ ടി ദിലീഷ്, എ എസ് ഐ മാരായ നിജു ഭാസ്കർ, ഐസക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Back to top button
error: Content is protected !!