വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് ജീവനക്കാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കെഎസ്‌യു പ്രവർത്തകർ.

എബി കുര്യാക്കോസ്

മൂവാറ്റുപുഴ :വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് ജീവനക്കാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കെഎസ്‌യു പ്രവർത്തകർ.
കോളേജ് വിദ്യാർത്ഥിനിയുടെ ബസ് ചാർജ് ഭണ്ഡാര കുറ്റി യിലേക്ക് വലിച്ചെറിഞ്ഞ ബസ് ജീവനക്കാരനെതിരെയാണ് കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധം.സ്വകാര്യ ബസ്സിൽ കൺസഷൻ നിരക്കിൽ ബസ് ചാർജ് നൽകിയ വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് ജീവനക്കാരൻ കൊണ്ട് മാപ്പ് പറയിപ്പിച്ച കെഎസ്‌യു പ്രവർത്തകർ.കോതമംഗലം-മുവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിലാണ് സംഭവം. ഇന്നലെ വൈകുന്നേരം എം എ കോളേജ് ജംഗ്ഷനിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുവാനായി കാർത്തിക ബസ്സിൽ കയറിയ കോളേജിലെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ബസ് ചാർജ് നൽകി കഴിഞ്ഞപ്പോഴാണ് ജീവനക്കാരൻ വിദ്യാർഥിനികളെ പരസ്യമായി അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചത്. കൺസഷൻ വാങ്ങിയ ശേഷം അത് മാതിരപ്പിള്ളി അമ്പലം പടിയിലെ ക്ഷേത്രത്തിന്റെ ഭണ്ഡാര കുറ്റി യിലേക്ക് വലിച്ചെറിഞ്ഞ ശേഷം നീയൊക്കെ ഇന്ന് എന്റെ ഔദാര്യത്തിൽ സഞ്ചരിചോടി എന്ന് ആക്രോശിക്കുകയായിരുന്നു. കാർത്തിക ബസിലെ ജീവനക്കാരുടെ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എം എ കോളേജ് കെഎസ്യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കാർത്തിക ബസ് തടയുകയും വിദ്യാർഥിനികളെ അപമാനിച്ച ജീവനക്കാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു താക്കീത് നൽകി വിട്ടയക്കുകയും ആയിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സെബിൻ, അനൂസ്, ഹാബിൻ, നിതിൻ, അഖിൽ ബേസിൽ എന്നിവർ നേതൃത്വം നൽകി.വിദ്യാർഥികൾക്കെതിരെ ബസ് ജീവനക്കാരുടെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കെ എസ് യു എം എ കോളേജ് യൂണിറ്റ് പ്രസിഡന്റ് സെബിൻ അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!