കോതമംഗലം സംഘർഷം: സ്റ്റേഷനിലെത്തി മൊഴി നല്‍കി ഡീന്‍ കുര്യാക്കോസ്.

കോതമംഗലം: കോതമംഗലത്തെ പ്രതിഷേധത്തില്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കി ഡീന്‍ കുര്യാക്കോസ്.കാഞ്ഞിരവേലിയില്‍ കാട്ടാനയാക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തിയതില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോതമംഗലം പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് പതിനൊന്നരയോടെ ഡീന്‍ കുര്യാക്കോസ് സ്റ്റേഷനില്‍ ഹാജരായത്. മറ്റ് നേതാക്കളോടൊപ്പമെത്തിയ ഡീന്‍ കുര്യാക്കോസ് മൊഴി നല്‍കി ഒരു മണിക്കൂറിന് ശേഷം മടങ്ങി. പോലീസ് സമരക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്നും, ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Back to top button
error: Content is protected !!