അയല്‍പക്കംകോതമംഗലം
ചെറിയ പള്ളിക്ക്നാനാജാതി മതസ്ഥരായ വിശ്വാസികളുടെ പൂർണ്ണ പിന്തുണ : ടൗൺ മീന മസ്ജിദ് ഇമാം നൗഷാദ്

കോതമംഗലം : ചെറിയ പള്ളിക്ക്നാനാജാതി മതസ്ഥരായ വിശ്വാസികളുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് കോതമംഗലം ടൗൺ മീന മസ്ജിദ് ഇമാം നൗഷാദ് പറഞ്ഞു.മാർ തോമ ചെറിയ പള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപത്തിയൊന്നാം ദിന സമ്മേളനം ചെയ്യുകയായിരുന്നുഇമാം നൗഷാദ് .കൺവീനർ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു. മാർത്തോമാ സഭാ വൈദികൻ ഫാ. ജോൺസൺ അനുഗ്രഹ പ്രഭാഷണം നടത്തി. അനൂപ് ഇട്ടൻ, ജോർജ് ഇടപ്പാറ, കെ.ഐ ജേക്കബ്, ബേസിൽ മാറാച്ചേരി, ജോമോൻ പാലക്കാടൻ, ജോയി പള്ളിമാലി, പി. ജോജോ , വി . സി ഹരിഹരൻ, ഷെർളി വട്ടപ്പറമ്പ്, മറിയക്കുട്ടി ഇടവിളയി, ബീന മാലി എന്നിവർ പ്രസംഗിച്ചു.