കോതമംഗലം ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി മനുഷ്യമതിൽ ; വിളംബര ജാഥ നടത്തി.

കോതമംഗലം: മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ( 14/2) നടത്തുന്ന മനുഷ്യ മതിലിന് മുന്നോടിയായി ഇന്നലെ നഗരത്തിൽവിളംബര ജാഥ നടത്തി.തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച വിളംബര ജാഥ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ ഫ്ലാഫ് ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, കെ.എ നൗഷാദ്, ടി. യു കുരുവിള, കെ.പി ബാബു,അബു മൊയ്തീൻ, ബാബു പോൾ, ബിനോയി മണ്ണച്ചേരി, സി.ഐ ബേബി, മാത്യു ജോസഫ്, എൻ.സി ചെറിയാൻ, എ.ടി പൗലോസ്, ഷമീർ പനക്കൽ, ലിസി ജോസ്, ഭാനുമതി രാജു, ഇ.കെ സേവ്യർ, അനൂപ് ഇട്ടൻ, മൈതീൻ ഇഞ്ചക്കുടി, പി.എ സോമൻ, രാജേഷ് രാജൻ, പി.സി ജോർജ്, ഷൈനി മണ്ണാപറമ്പിൽ, ബീന മാലിയിൽ എന്നിവർ നേതൃത്വം കൊടുത്തു.
ഇന്ന് വൈകുന്നേരം 4.30ന്തങ്കളം ജുമാ മസ്ജിദിന് മുന്നിൽ നിന്നും അയ്യങ്കാവ് ക്ഷേത്ര പരിസരം വരെയാണ് മനുഷ്യ മഹാ മതിൽ തീർക്കുന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും, സഭയിലെ മെത്രാപ്പോലീത്തമാരുമടക്കമുള്ളവർ മനുഷ്യ മതിലിൽ കണ്ണികളാകും. കോതമംഗലം മാർ തോമ ചെറിയ പള്ളി സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മതമൈത്രി നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടമാണ് മനുഷ്യ മതിൽ തീർക്കുന്നത്.
ഫോട്ടോ….മാർ തോമ ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന മനുഷ്യ മതിലിന് മുന്നോടിയായി ഇന്നലെ നഗരത്തിൽ നടത്തിയവിളംബര ജാഥ