അഖിലേന്ത്യാ കിസാന്‍ സഭ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.

muvattupuzhanews.in

മൂവാറ്റുപുഴ: അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, 10.000 രൂപ കാര്‍ഷീക പെന്‍ഷന്‍ അനുവദിക്കുക, കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളുക, വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ ന്യായ വിലയ്ക്ക് സംഭരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തിയത്. മൂവാറ്റുപുഴ സി.പി.ഐ ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി.രവീന്ദ്രന്‍, എ.പി.ഷാജി, എം.പി.ജോസ്, കെ.കെ.വിജയന്‍, എം.ജി.പ്രസാദ്, കെ.എ.സനീര്‍, കെ.എ.നവാസ്, സീന ബോസ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതാക്കളായ കെ.പി.ഏലിയാസ്, എം.ഐ.കുര്യാക്കോസ്, പോള്‍ പൂമറ്റം, ഒ.സി.ഏലിയാസ്, സുനില്‍കുമാര്‍, സുധി, പി.വി.ജോയി, കെ.ആര്‍.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം- അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!