എം.വി.ഐ.പി കനാല്‍ നിര്‍മ്മാണം വേഗത്തിലാക്കണം; കിസ്സാന്‍ സഭ

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന എം.വി.ഐ.പി കനാലിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് കിസ്സാന്‍ സഭ മാറാടി പ്രാദേശിക സഭ സമ്മേളനം ആവശ്യപ്പെട്ടു. കനാല്‍ തകര്‍ന്നതോടെ മാറാടി പഞ്ചായത്തിലേക്കുള്ള ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വേനല്‍ കനത്തതോടെ പ്രദേശത്തെ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയും പച്ചക്കറി കൃഷി, തെങ്ങ്, ജാതി, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികള്‍ ഉണങ്ങി പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കനാല്‍ തകര്‍ന്നത് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാറാടി പി.വി. അബ്രാഹം സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം കിസ്സാന്‍ സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. സൂരജ് പി. അബ്രാഹം അധ്യക്ഷത വഹിച്ചു. കിസ്സാന്‍ സഭ മണ്ഡലം പ്രസിഡന്റ് പോള്‍ പൂമറ്റം, ജില്ലകമ്മറ്റി അംഗം ഒ സി.ഏലിയാസ്, മണ്ഡലം കമ്മറ്റി അംഗം സി.സി. ജോയി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രിന്‍സ് ആനിക്കാട് (പ്രസിഡന്റ്) സുധീപ് പാലമൂട്ടില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.