കെഎച്ച്ആര്‍എ മൂവാറ്റുപുഴ യൂണിറ്റ്: സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ (കെഎച്ച്ആര്‍എ) മൂവാറ്റുപുഴ യൂണിറ്റില്‍ കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. മൂവാറ്റുപുഴ സയാന ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎച്ച്ആര്‍എ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും, അവരുടെ കുടുംബാഗങ്ങള്‍ക്കുമായാണ് സുരക്ഷാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അംഗസ്ഥാപനങ്ങള്‍ കൂടുതല്‍ ശുചിത്വപൂര്‍ണ്ണമാക്കി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം കെഎച്ച്ആര്‍എ എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരന്‍ നിര്‍വഹിച്ചു. അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി നടത്തിയ ഗ്രീന്‍ പ്രോട്ടോകോള്‍ ബോധവല്‍ക്കരണ ക്ലാസ്സിന് മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ ദാസ് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി കെ.ടി റഹീം മുഖ്യപ്രഭാഷണം നടത്തി. സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് കെഎച്ച്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റും, സുരക്ഷാ പദ്ധതിയുടെ സംസ്ഥാന ചെയര്‍മാനുമായ വി.ടി ഹരിഹരന്‍ വിവരണം നടത്തി. കളര്‍കോഡ് പ്രകാരമുള്ള ഫുട്ട് ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നിന്റെ വിതരണ ഉദ്ഘാടനം കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ്, അനിഷ ഹോട്ടല്‍ ഉടമ കെ.എം അനില്‍കുമാറിന് നല്‍കി നിര്‍വഹിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.പി ഷിജു അധ്യക്ഷത വഹിച്ചു എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പാര്‍ത്ഥസാരഥി, ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കരീം, എറണാകുളം ജില്ലാ ട്രഷറര്‍ സി.കെ. അനില്‍,കെഎച്ച്ആര്‍എ യൂണിറ്റ് സെക്രട്ടറി ജില്‍ജി പോള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സുരക്ഷാ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ ടി.പി ഹാരീസ്, യൂണിറ്റ് രക്ഷാധികാരി കെ.കെ ജോണ്‍, യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.എം.അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ പി. കെ. അബ്ദുല്‍സലാം, ബി.പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!