കെജിഓഎ മൂവാറ്റുപുഴ ഏരിയ വനിതാ കമ്മറ്റി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കെജിഓഎ മൂവാറ്റുപുഴ ഏരിയ വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. എറണാകുളം ജില്ല വനിത കണ്‍വീനര്‍ സഖാവ് ഷെര്‍ലി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലാലു ലോറന്‍സ് അധ്യക്ഷനായി. ഏരിയ വനിതാ കണ്‍വീനര്‍ ജീജ വിജയന്‍,ജില്ലാ കമ്മിറ്റി അംഗം പ്രിയ പോള്‍, ഏരിയ പ്രസിഡന്റ് മനേഷ്, ഏരിയ സെക്രട്ടറി ഉല്ലാസ് ഡി, എന്നിവര്‍ പങ്കെടുത്തു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് കൃഷ്ണകുമാര്‍ എസ്,റിട്ട എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷാജു കെ എന്നിവര്‍ ക്ലാസ് നയിച്ചു.

 

 

Back to top button
error: Content is protected !!