കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ്: കുടുംബമേള സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ 14-ാമത് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് കുടുംബമേള സംഘടിപ്പിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് യൂണിറ്റ് പ്രസിഡന്റ് സുലൈഖ അലിയാര്‍ അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് ക്ലാസ് നടത്തുകയും വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ബിസിനസ് ശ്രീ അവാര്‍ഡ് മുഹമ്മദ് സി.എമ്മിനും, യുവ സംരംഭകനുള്ള അവാര്‍ഡ് മുഹമ്മദ് ഷാഫി.വി എമ്മിനും, മികച്ച വനിതാ സംരംഭകക്കുള്ള അവാര്‍ഡ് ജൂമി മോള്‍ ടി.എമ്മിനും, മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മുഹമ്മദ് ഷെഫീഖ് സി.എക്കും നല്‍കി. 60ഓളം വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. കമ്മിറ്റി അംഗം സീനത്ത് മീരാന്‍,ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍, പി.എ. കബീര്‍,ജില്ലാ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ്, പി.സി മത്തായി, എം.എ നാസര്‍, കെ.ഇ. ഷാജി, പി.എം നവാസ്, അനസ് കൊച്ചുണ്ണി, മുഹമ്മദ് ഷാഫി, മിനി ജയന്‍, ഷബാബ് വലിയ പറമ്പില്‍, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!