കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് അര്‍ദ്ധവാര്‍ഷിക പൊതുയോഗം

പേഴയ്ക്കാപ്പിള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് 13-ാമത് അര്‍ദ്ധവാര്‍ഷിക പൊതുയോഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ. എ ജെ റിയാസ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് കേരള ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിന്മാറണമെന്നും മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പ്ലാസ്റ്റിക് കവറില്‍ ഉള്ള ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുകയും അത് പര്‍ച്ചേസ് ചെയ്യുന്ന വ്യക്തികള്‍ക്ക് പ്ലാസ്റ്റിക് അവറില്‍ നല്‍കുന്ന വ്യാപാരികളെ പിഴ ചുമത്തി പീഡിപ്പിക്കുന്ന നടപടിയില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ചടങ്ങില്‍ പി എ കബീര്‍ അധ്യക്ഷത വഹിച്ചു. വനിതാവിംഗ് പ്രസിഡന്റ് സുലേഖ അലിയാര്‍ അനുശോചനവും 2023-24 വര്‍ഷത്തേക്കുള്ള ബജറ്റ് യൂണിറ്റ് ട്രഷറര്‍ എം എ നാസര്‍ അവതരിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി പിസി മത്തായി, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വര്‍ഗീസ് മേലേത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ ഇ ഷാജി, പി എം നവാസ്, ടി എന്‍ മുഹമ്മദ് കുഞ്ഞ് ഷാഫി മുതിരക്കാലായില്‍, അനസ് കൊച്ചുണ്ണി, മിനി ജയന്‍, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!