കേരളത്തിൽ കനത്ത ജാഗ്രതാ നിര്‍ദേശം; മംഗുളൂരുവിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തി

മുവാറ്റുപുഴ : കര്‍ണ്ണാടകയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ വന്‍ സുരക്ഷാ സന്നാഹം ഏർപ്പെടുത്തും.
കേരളത്തില്‍ നിന്നും മംഗുളൂരുവിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് വാഹനങ്ങള്‍ തടയുന്നുമുണ്ട്.കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു.മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ നടപടികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.