കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം അങ്ങാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കോതമംഗലം: കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം അങ്ങാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. പോലീസ് സ്റ്റേഷന് സമീപമുള്ള സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.യു അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ രാജീവ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജെയിംസ് തോമസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം പി.എച്ച് ഷിയാസ്, സമിതി ജില്ലാ ഏരിയ നേതാക്കളായ കെ.പി മോഹനന്‍, കെ.എം പരീത്, ജോഷി അറക്കല്‍, സജി മാടവന, ഫെസി മോട്ടി, ഷീല രാജു, ശാലിനി കെ.വി, ജിജി ഉണ്ണികൃഷ്ണന്‍, സ്വപ്ന ടിന്റു തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി സമിതി അങ്ങാടി യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ടി.കെ രാജീവ്, സെക്രട്ടറി സണ്ണി പാലമറ്റം, ട്രഷറര്‍ മുഹമ്മദ് ടി.കെ, വൈസ് പ്രസിഡന്റ് ജയിംസ് തോമസ്, ജോ. സെക്രട്ടറി എ.വി പയസ് എന്നിവരെയും കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!