കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ( കെ എസ് ബി എ)മുവാറ്റുപുഴ ബ്ലോക്ക് ജനറൽബോഡി യോഗം നടത്തി.

കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ( കെ എസ് ബി എ)മുവാറ്റുപുഴ ബ്ലോക്ക് ജനറൽബോഡി യോഗം ഇന്ന് മുവാറ്റുപുഴ നാസ് ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ബ്ലോക്ക് പ്രസിഡന്റ് സി കെ സുർജിത്ത് അധ്യക്ഷനായ യോഗം ,ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ് ഉത്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ എം ജെ അനു മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് സെക്രട്ടറി എം എം അനസ്,താലൂക്ക് നേതാക്കളായ കെ കെ രാജു,വി എ ഷക്കീർ,കെ എച്ച് റഷീദ് ,അബ്ദുൽ സലാം,ടി കെ ഷിജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ അനൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Back to top button
error: Content is protected !!