ദേശീയ ബധിര കായിക മേളയില്‍ മിന്നും വിജയവുമായി അസീസി ബധിര വിദ്യായലയം.

മൂവാറ്റുപുഴ: ദേശീയ ബധിര കായിക മേളയില്‍ മിന്നും വിജയവുമായി അസീസി ബധിര വിദ്യായലം. ഡിസംബര്‍ 27 മുതല്‍ 30 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഏഴാമത് ദേശീയ ബധിര കായിക മേളയില്‍ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ഡെഫിലെ കായിക താരങ്ങള്‍ക്ക് മികച്ച വിജയം. സ്‌കൂളില്‍ നിന്നും പങ്കെടുത്ത എല്ലാ വിഭാഗത്തിലും സമ്മാനങ്ങള്‍ കരസ്ഥമാക്കി അസീസിയുടെ പ്രതിഭകള്‍ കളിക്കളത്തിലെ മിന്നും താരങ്ങളായി മാറി. മത്സരത്തില്‍ പങ്കെടുത്ത വിഷ്ണു പ്രിയ വിനോദ് 100-മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനവും, 400-മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും, 200-മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മറ്റൊരു താരം വര്‍ഗീസ്.വി. യോഹന്നാന്‍ ഷോട്ട്പുട്ട് മത്സരത്തില്‍ രണ്ടാം സ്ഥാനവും, ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവും, ലോംഗ് ജംബില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആദിത്യ രാജേന്ദ്രന്‍ 100-മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനവും, മീര.എം.എസ് ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനവും, രമ്യാ.എസ്.600-മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളിലെ കായിക അധ്യാപിക ഷൈനി ഷാജിയുടെ പരിശീലനത്തിലാണ് കുട്ടികളെ മത്സരത്തിനായി ഒരുങ്ങിയത്. ദേശീയ ബധിര കായിക മേളയില്‍ കേരളം ഓവറോള്‍ കിരീടം നേടുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ കായിക അധ്യാപിക ഷൈനി ഷാജിയ്ക്കും, അധ്യാപിക സിസ്റ്റര്‍ നമിതയ്ക്കും, കായിക താരങ്ങളായ വിഷ്ണുപ്രിയ വിനോദ്, വര്‍ഗീസ്.വി.യോഹന്നാന്‍, ആദിത്യ രാജേന്ദ്രന്‍, മീര.എം.എസ്, രമ്യാ.എസ്.എന്നിവര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം മൂവാറ്റുപുഴ എസ്.ഐ ടി.എം.സൂഫി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആന്റണി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സൂസോ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Back to top button
error: Content is protected !!